സന്ദീപ് വാരിയര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍. അഴീക്കോട്ട് ജയകൃഷ്ണന്‍ അനുസ്മരണത്തിനിടെയാണ് മുദ്രാവാക്യംവിളി. പ്രസ്ഥാനത്തെ അപമാനിച്ചാല്‍ പട്ടാപ്പകല്‍ നിന്നെ എടുത്തോളാമെന്നാണ് ഭീഷണി. ചടങ്ങില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടിയും പങ്കെടുത്തിരുന്നു . Also Read: 'സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട'...
കൊലക്കത്തിയുമായി ബിജെപി എന്‍റെ നേര്‍ക്കുവരാന്‍ സാധ്യതയുണ്ടെന്ന് സന്ദീപ് വാരിയര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാലക്കാട് തോല്‍വിയില്‍ ബിജെപിക്ക് ഫ്രസ്ട്രേഷനാണ്. ഭീഷണിക്ക് വഴങ്ങില്ല. കണ്ണൂര്‍ ജില്ലയില്‍ മാത്രമായി അനുസ്മരണം ഒതുക്കിയതിനുപിന്നില്‍ സിജെപി കൂട്ടുകെട്ടാണ്. അനുസ്മരണത്തില്‍ എന്തുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പങ്കെടുത്തിലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.