ശക്തമായ മഴയെ തുടർന്ന് കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്. പുതുപ്പള്ളി കൈതേപ്പാലത്തും കൊട്ടാരത്തിൽകടവിലും ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. റോഡുകളില്‍ വെള്ളം കയറിയതോടെ രാവിലെ ഗതാഗതം തടസ്സപ്പെട്ടു
കൈത്തോടുകൾ കവിഞ്ഞൊഴുകിയതോടെ മീനടം പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയായ ഞണ്ടുകുളം പാലം വെള്ളത്തിൽ മുങ്ങി. രാത്രിയിൽ പ്രദേശത്തേക്ക് എത്തിയ സൗത്ത് പാമ്പാടി സ്വദേശിയായ വൈദികന്റെ കാർ വെള്ളക്കെട്ടിൽ കുടുങ്ങി..
പുതുപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ 20 വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പുതുപ്പള്ളി - കൊട്ടാരത്തിൽ കടവ് റോഡിലും കൈതേപ്പാലത്തും റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തോടുകളിലെ വെള്ളം പുരയിടത്തിലേക്ക് കയറി ഒഴുകിയതോടെ വൻ കൃഷിനാശമാണ് കണക്കാക്കുന്നത്