ഭിന്നശേഷി നിയമനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാത്ത എയ്ഡഡ് സ്കൂളുകളില്‍ സ്ഥിരം നിയമനം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. നിയമപ്രകാരം ഭിന്നശേഷി നിയമനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 2021 മുതലുള്ള മറ്റെല്ലാ നിയമനങ്ങളും ദിവസവേതന അടിസ്ഥാനത്തില്‍മാത്രമെ അനുവദിക്കൂ എന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ ആയിരക്കണക്കിന് സ്കൂള്‍ നിയമനങ്ങള്‍ തുലാസിലായി.
2021 മുതല്‍ വിവിധ എയഡ്ഡ് സ്കൂളുകളില്‍ നിയമനം ലഭിച്ച പതിനാറായിരത്തോളം അധ്യാപകരും ജീവനക്കാരുമാണ് ദിവസവേതനമെന്ന അനിശ്ചിതത്വത്തില്‍ കുടുങ്ങിയിരിക്കുന്നത്. നിയമപ്രകാരം ഭിന്നശേഷി നിയമനങ്ങള്‍ പൂര്‍ത്തിയാക്കാത്ത സ്കൂളുകളില്‍സ്ഥിരം നിയമനം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതോടെയാണ് നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനാവാത്ത സ്ഥിതി വന്നത്. 2021 മുതലുള്ള എല്ലാ നിയമനങ്ങളും ദിവസ വേതന അടിസ്ഥാനത്തിലെ പാടുള്ളൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എയഡഡ് സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പല എയ്ഡഡ് സ്കൂളുകളും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. നാലുശതമാനം നിയമനങ്ങള്‍ഭിന്നശേഷിക്കാരില്‍ നിന്നാവണമെന്നാണ് ചട്ടം. പലസ്കൂളുകളും ഭിന്നശേഷി നിയമനം വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നുവെന്ന പരാതിയും വ്യാപകമാണ്. വിഷയം ഹൈക്കോടതിയിലും സുപ്രീം കോടയിയിലും എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിച്ചത്.