സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിന്‍ സി.ബാബുവിനെതിരെ കേസ്. സ്ത്രീധന പീഡനം സംബന്ധിച്ച ഭാര്യയുടെ പരാതിയിലാണ് കായംകുളം കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. സി.പി.എം കായംകുളം ഏരിയ കമ്മിറ്റിയംഗമായ അമ്മ പ്രസന്നകുമാരി രണ്ടാംപ്രതിയാണ്. 10 ലക്ഷം സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചെന്നുമാണ് പരാതി. മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ ഭാരവാഹിയാണ് ബിപിന്റെ ഭാര്യ. എഫ്.ഐ.ആറിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
നേരത്തെ ബിപിന്‍ സി. ബാബുവിന്‍റെ ബി.ജെ.പി പ്രവേശം സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം ഭാര്യ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ‘പോയിത്തന്നതിന് നന്ദി’ എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കേക്ക് മുറിച്ചതിന് പുറമെ കരീലക്കുളങ്ങര, പത്തിയൂര്‍ മേഖലയിലെ സിപിഎം പ്രവര്‍ത്തകര്‍ പായസവിതരണവും നടത്തി. ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ ബിപിൻ സി ബാബുവിനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.