മധു മുല്ലശ്ശേരിയെപ്പോലെയുള്ളവരെ കോണ്‍ഗ്രസിന് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബി.ജെ.പി ബന്ധമുള്ള ആള്‍ എങ്ങനെ സി.പി.എം വിട്ട് കോണ്‍ഗ്രസിലേക്ക് വരും. സിപിഎമ്മിലെ എത്ര ഏരിയ സെക്രട്ടറിമാര്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് എം.വി.ഗോവിന്ദന്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സിപിഎം മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ മുൻ സെക്രട്ടറി മധു മുല്ലശ്ശേരിക്ക് നാളെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാർട്ടി അംഗത്വം നൽകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ മധുവിനെ വീട്ടിൽ എത്തിയാണ് മധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.
കോൺഗ്രസുമായും മധു ചർച്ച നടത്തിയിരുന്നു. ഒടുവില്‍ ബിജെപിയിലേക്ക് പോകാൻ തീരുമാനിച്ചു.. ബിജെപിയിലേക്കുള്ള കൂടുമാറ്റം ഉറപ്പായതോടെ മധുവിനെ പുറത്താക്കി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കി. ആറുവർഷം സിപിഎം ഏരിയ സെക്രട്ടറിയായിരുന്നു മധു മുല്ലശ്ശേരി. ആലോചിച്ച് എടുത്ത തീരുമാനമാണെന്നും സിപിഎം ആയിരിക്കുമ്പോഴും നരേന്ദ്രമോദിയോട് ബഹുമാനമേ ഉണ്ടായിരുന്നുള്ളൂവെന്നുമായിരുന്നു മധു മുല്ലശ്ശേരി പ്രതികരിച്ചത്.