യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിക്കൊന്ന വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ചെമ്മാമുക്ക് നിവാസികള്‍. കാറില്‍പ്പോവുകയായിരുന്ന ഭാര്യ അനിലയെയും കൂടെയുണ്ടായിരുന്ന യുവാവ് സോണിയെും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു പത്മരാജന്‍. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിലാണ്.
അനിലയോട് പല കാര്യങ്ങളിലും പത്മരാജന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പലപ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും നിലനിന്നിരുന്നു. ആശ്രാമം ഭാഗത്ത് ബേക്കറി നടത്തുകയാണ് അനില. സോണി അനിലയുടെ ബേക്കറിയിലെ സ്റ്റാഫ് മാത്രമാണ്. അനീഷ് എന്ന യുവാവുമായി പാര്‍ട്ട്ണര്‍ഷിപ്പിലാണ് അനില ബേക്കറി തുടങ്ങിയത്. ഈ പാര്‍ട്ട്ണര്‍ഷിപ്പ് പക്ഷേ പത്മരാജന് ഇഷ്ടപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് പ്രശ്നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് ഒന്‍പത്‌മണിയോട് കൂടി പത്മരാജന്‍ അനിലയുടെ കാറിന് തീക്കൊളുത്തിയത്.
പത്മരാജന് അനിലയില്‍ സംശയമുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് പഞ്ചായത്ത് മെമ്പര്‍ പറയുന്നു. അനീഷുമായുള്ള പാര്‍ട്ട്ണര്‍ഷിപ്പ് ഒഴിവാക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ , ചര്‍ച്ചകളും നടന്നുവരികയാണ്. ഇതിനിടെ താന്‍ മുടക്കിയ പണം തിരിച്ചുതന്നാല്‍ ബേക്കറി വിടാമെന്ന് അനീഷ് പറയുകയും ചെയ്തു. അനീഷുമായി അവിഹിതബന്ധമാണോ അനിലയ്ക്ക് എന്ന സംശയമായിരുന്നു പത്മരാജനുണ്ടായിരുന്നത്. നേരത്തേ തന്നെ അനിലയെ കൊലപ്പെടുത്താന്‍ സ്വന്തം കാറില്‍ ഒരുപാത്രത്തിനകത്ത് പെട്രോള്‍ സൂക്ഷിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം.
യുവാവുമായി അനിലയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം. എന്നാല്‍ താന്‍ സംശയിച്ച യുവാവല്ല കാറിലുണ്ടായിരുന്നതെന്നും അനിലയോടൊപ്പം ബേക്കറിയില്‍ ജോലി ചെയ്യുന്ന യുവാവായിരുന്നു കാറിലെന്നും പത്മരാജന്‍ പൊലീസിനോടു പറഞ്ഞു. മറ്റൊരു കാറില്‍ പെട്രോളുമായെത്തിയ പത്മരാജന്‍ കാര്‍ തടഞ്ഞ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം പത്മരാജന്‍ ഓട്ടോയില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.