സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയില്‍ ചേരും. സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ബിജെപിയില്‍ ചേരാന്‍ ധാരണയായത്. ബിജെപി ജില്ലാ നേതൃത്വം ഇന്നലെ മധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് രാവിലെ 11ന് ബിജെപി ജില്ലാ നേതാക്കള്‍ വീട്ടിലെത്തി ഒൗദ്യാഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും
തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയ മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. മധു മുല്ലശ്ശേരി നടത്തുന്നത് നുണപ്രചാരണമാണെന്നും ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാലാണ് മധുവിനെ മാറ്റിയത് എന്നും ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. പാർട്ടി വിട്ട തന്നെ പുറത്താക്കുന്നത് എങ്ങനെയെന്ന് മധു മുല്ലശ്ശേരി ചോദിച്ചു.
അടിയന്തരമായി ചേർന്ന തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് മധു മുല്ലശ്ശേരിയെ പുറത്താക്കാൻ തീരുമാനമെടുത്തത്. മധുവിന്റെ ആരോപണങ്ങളെല്ലാം ജില്ല നേതൃത്വം തള്ളി.