കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് സിമന്‍റ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.16 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സേലം സ്വദേശി ധനപാലനാ(56)ണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സേലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപത്ത് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്നാട് ക്ഷേത്രത്തിലേക്ക് പോയ ബസിലേക്ക് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്ന ലോറി ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മുപ്പത് പേരാണ് ബസിലുണ്ടായിരുന്നത്. 

ENGLISH SUMMARY:

In Kollam, a bus carrying Sabarimala pilgrims collided with a cement lorry, resulting in an accident. The bus overturned into a river, leading to one death and injuring 16 people