വയനാട് വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 11 പേര്‍ക്ക് പരുക്കേറ്റു. മൈസൂരുവില്‍ നിന്ന് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. മൈസൂരു ജില്ലയിലെ കെപിഎസ് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെ പരുക്കും ഗുരുതരമല്ല.