പാലക്കാടിന്‍റെയും ചേലക്കരയുടെയും പുതിയ എം.എല്‍എമാര്‍ സത്യപ്രതിജ്ഞചെയ്തു. നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ യു.ആര്‍. പ്രദീപ് സഗൗരവ പ്രതിജ്ഞയാണ് ചെയ്തത്. സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ സാന്നിധ്യത്തില്‍ നടന്ന സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്തു.
ഉപതിരഞ്ഞെടുപ്പിന്‍റെ ആവേശം പ്രതിഫലിക്കുന്നതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പാലക്കാടു നിന്നും ചേലക്കരയില്‍ നിന്നും അണികളും പ്രവര്‍ത്തകരും ഒഴുകിയെത്തി. മന്ത്രിമാരുടെയും എം.എല്‍എമാരുടെയും വലിയ നിരതന്നെ എത്തി. നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണന്‍തമ്പി ഹാള്‍ നിറഞ്ഞു കവിഞ്ഞു. പുതിയ എം.എല്‍.എമാര്‍ എല്ലാവരുമായി സൗഹൃദം പങ്കിട്ടു. കൃത്യം 12 മണിക്ക് സിപീക്കറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പുതിയ എം.എല്‍.എമാര്‍ക്ക് പൂച്ചെണ്ടു നല്‍കി അഭിനന്ദിച്ചു. സന്തോഷം പങ്കിടാന്‍ എത്തിയ കുടുംബാംഗങ്ങളുടെ വാക്കുകളിങ്ങനെ. സത്യപ്രതിജ്ഞക്ക് അടുത്തടുത്ത കസേരകളിരുന്ന രാഹുലും പ്രദീപും വരുംനാളുകളില്‍ ഇരുപക്ഷത്തേക്ക് മാറിയിരിക്കുമ്പോള്‍ നിയമസഭയിലവരുടെ പ്രകടനം എങ്ങിനെയെന്ന് പ്രത്യേകം വിലയിരുത്തപ്പെടും.