അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ വിജിലൻസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ വീട് നിർമാണം എന്നിവയടക്കമുള്ള പരാതികളിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതത്.പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.
നേരത്തെ പ്രത്യേക അന്വേഷണ സംഘത്തലവൻ കൂടിയായ ഡിജിപി എസ്.ദർവേഷ് സാഹിബ് അജിത് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണ ശുപാർശ സർക്കാരിന് നൽകുകയായിരുന്നു. അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പി.വി.അൻവർ എംഎൽഎ പിന്നീടു പ്രത്യേക സംഘത്തിനു നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെഅതിലെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിനു ഡിജിപി സർക്കാരിന്റെ അനുമതി തേടിയത്.പ്രാഥമിക അന്വേഷണത്തിനു ശേഷമായിരിക്കും കേസെടുത്ത് അന്വേഷിക്കണമോയെന്ന കാര്യത്തിൽ വിജിലൻസ് തീരുമാനമെടുക്കുക.