12 കോടി രൂപ പൂജ ബംപർ അടിക്കുന്ന ഭാഗ്യശാലി ആര് ...? തിരുവോണം ബംപർ കൊണ്ടുപോയത് പോലെ പൂജ ബംപറും അയൽസംസ്ഥനക്കാർ കൊണ്ടുപോകുമോ. ? ഇത്തവണയെങ്കിലും മലയാളിക്ക് ഭാഗ്യം കനിയുമോ ? അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഭാഗ്യശാലിയെ അറിയാം. ഗോർക്കി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകൾക്കും രണ്ട് വീതം പത്ത് ലക്ഷമാണ് മൂന്നാം സമ്മാനം. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
ഇതുവരെ 39.55 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റത്. ഇത് റെക്കോർഡ് കണക്കാണ്. കഴിഞ്ഞവർഷം 39 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. പതിവുപോലെ പാലക്കാട് ജില്ല തന്നെയാണ് വിൽപനയിൽ മുന്നിൽ. 300 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പിൻ്റെ അവസാന നിമിഷം വരെ വിൽപന തുടരും.