12 കോടിയുടെ പൂജാ ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറാണ് ഭാഗ്യവാന്‍. കൊല്ലത്തെ ജയകുമാര്‍ ലോട്ടറീസില്‍ നിന്നാണ് ലോട്ടറി എടുത്തത്. ദിനേശ്കുമാര്‍ എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനം അടിച്ചത്. സമ്മാനത്തുകയായ ആറുകോടി 18 ലക്ഷം രൂപ ദിനേശ് കുമാറിന് ലഭിക്കും. ഏജൻസി കമ്മീഷനായ ഒരു കോടിയോളം രൂപയും ദിനേശ് കുമാറിന് ലഭിക്കും.
ബംപറടിച്ച ദിനേശകുമാറിന് കൊല്ലത്ത് താളമേളങ്ങളോടെ സ്വീകരണമൊരുക്കിയിരുന്നു. ദിനേശ് എത്തിയത് ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ്. വളരെ സന്തോഷം, സ്ഥിരമായി ബംപര്‍ ടിക്കറ്റെടുക്കാറുണ്ടെന്നും ദിനേശ്കുമാര്‍ പറഞ്ഞു. ഫാമും ചെറിയ ബിസിനസുമാണ് ജീവിതമാര്‍ഗം. പാവങ്ങളെ സഹായിക്കും, പണം കരുതലോടെ ഉപയോഗിക്കുമെന്നും ദിനേശ് പറഞ്ഞു. Also Read: 2019 തില്‍ ഒറ്റ നമ്പറിന് ബംപര്‍ പോയി; ഇത്തവണ തിരിച്ചു പിടിച്ച് ദിനേശ് കുമാര്‍...
രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കാണ്. ഓരോ പരമ്പരകൾക്കും 2 വീതം 10 ലക്ഷമാണു മൂന്നാം സമ്മാനം. 39 ലക്ഷം പൂജാ ബംപർ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. സമാശ്വാസ സമ്മാനവും കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ്. ഒന്നാം സമ്മാനം ലഭിച്ച ജയകുമാർ ലോട്ടറിയോടു ചേർന്നുള്ള ക്വയിലോൺ ലോട്ടറി സെന്റർ ഉടമ ഷാനവാസ് വിറ്റ ടിക്കറ്റിനാണ് 1 ലക്ഷം രൂപ സമാശ്വാസ സമ്മാനം ലഭിച്ചത്. ഷാനവാസിനു നാലാം തവണയാണ് സമാശ്വാസ സമ്മാനം കിട്ടിയത്.