• ഐക്യം വേണമെന്ന് ഓര്‍ത്തഡോക്സ് സഭ
  • സമാധാനത്തിന് ആഹ്വാനം ചെയ്ത് കാതോലിക്ക ബാവ

യാക്കോബായ സഭയുമായുള്ള പള്ളി തർക്കത്തിൽ സമവായ സാധ്യത തുറന്ന് ഓർത്തഡോക്സ് സഭ. കുറ്റങ്ങളും കുറവുകളും മറന്ന് ഐക്യം ഉണ്ടാകണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു. ഐക്യത്തോടെ മുന്നോട്ട് പോയാൽ മാത്രമേ സഭയ്ക്ക് വളരാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരുമ്പാവൂരിൽ നടന്ന മലങ്കര വർഗീസ് അനുസ്മരണ യോഗത്തിലാണ് മലങ്കര സഭയിൽ വ്യവസ്ഥാപിത സമാധാനത്തിന് ആഹ്വാനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുടെ ആഹ്വാനം. മലങ്കര സഭയിൽ ഐക്യം ഉണ്ടാകണമെന്ന്  കാതോലിക്കാ ബാവ പറഞ്ഞു. കുറ്റങ്ങളും കുറവുകളും ആർക്കും വരാമെന്ന് സഭാ മക്കൾ തിരിച്ചറിയണം. അതെല്ലാം മറന്ന് ഐക്യത്തോടെ മുന്നോട്ട് പോയാൽ മാത്രമേ സഭയ്ക്ക് വളരുവാൻ കഴിയൂ എന്നും കാതോലിക്കാ ബാവ.

കഴിഞ്ഞ ദിവസം പള്ളിത്തർക്കത്തിൽ സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നത്. യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്നായിരുന്നു കോടതി നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമവായത്തിനുള്ള  ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ ആഹ്വാനം.

ENGLISH SUMMARY:

Orthodox Church opens up possibility of consensus in church dispute