തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും എസ്.എഫ്.ഐയുടെ ഇടിമുറി മര്‍ദനമെന്ന് പരാതി. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയുടെ കാല്‍ ചവിട്ടിഞെരിച്ചെന്നാണ് ആരോപണം. എസ്.എഫ്.ഐ നേതാക്കളായ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.
കൊടി കെട്ടാന്‍ മരത്തില്‍ കയറാത്തതിന്‍റെ പേരിലായിരുന്നു മര്‍ദനമെന്ന് പരുക്കേറ്റ വിദ്യാര്‍ഥി പറഞ്ഞു. കാലില്‍ ഷൂസിട്ട് ചവിട്ടി, ഒരാള്‍ നെഞ്ചിലും ചവിട്ടി. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മര്‍ദനത്തിന് നേതൃത്വം നല്‍കിയത് എസ്.എഫ്.ഐ നേതാവ് അമല്‍ചന്ദാണെന്നും വിദ്യാര്‍ഥി മനോരമ ന്യൂസിനോട് പറഞ്ഞു.
തലസ്ഥാനം സിപിഎം സ്പോണ്‍സേര്‍ഡ് ക്രിമിനല്‍ താവളമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.