ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള കോടതി വിളക്കിൽ കേസെടുത്ത് ഹൈക്കോടതി. കോടതിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. 2022ൽ കോടതിവിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വിഷയം നാളെ ദേവസ്വം ബെഞ്ച് പരിഗണിക്കും