hema-committee-2

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് സർക്കാർ അനധികൃതമായി വെട്ടിയ ഭാഗങ്ങൾ പുറത്തുവിടണോയെന്നതിൽ വിവരാവകാശ കമ്മീഷൻ ഉത്തരവ് നാളെ. രാവിലെ 11 ന് മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൾ എ ഹക്കീമാണ് ഉത്തരവിടുന്നത്. സർക്കാർ പുറത്തുവിട്ട റിപോർട്ടിൽ നിന്ന് 11 പാരഗ്രാഫുകളും 4 പേജുകളും വെട്ടിയിരുന്നു. ഇതിനെതിരെ ലഭിച്ച വിവിധ അപ്പീലുകൾ പരിഗണിച്ച ശേഷമാണ് ഉത്തരവ് വരുന്നത്.

 

സിനിമ ലോകത്തെ അതി പ്രശസ്തനെതിരെ ലൈംഗിക ആരോപണമുണ്ടെന്ന് വെളിപ്പെടുത്തുന്നതിന് പിന്നാലെയുള്ള ഭാഗങ്ങളാണ് അനധികൃതമായി വെട്ടിയത്. അപ്പീൽ അനുവദിച്ചാൽ സാംസ്കാരിക വകുപ്പാണ് വെട്ടിയ ഭാഗം പുറത്ത് വിടേണ്ടത്.

ENGLISH SUMMARY: