തിരുവനന്തപുരം കിഴക്കേകോട്ടയിൽ ബസ്സുകൾക്കിടയിൽപ്പെട്ട ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന കേരളാ ബാങ്ക് സീനിയർ മാനേജർ എം ഉല്ലാസ് ആണ് മരിച്ചത്. സിഗ്നൽ നോക്കാതെ ബസ്സുകളുടെ ഓട്ടമാണ് ഒരാളുടെ ജീവൻ എടുക്കാൻ കാരണമായത്
സീബ്രാലൈനിന് മുകളിലാണ് ബസ്സുകൾക്കിടയിൽപ്പെട്ട് ഞെരിഞ്ഞ് ഉല്ലാസ് മരിച്ചത്. സിഗ്നൽ മാറിയ ഉടൻ കെഎസ്ആർടിസി ബസ്സും കുറകെ നിന്ന സ്വകാര്യബസും ഒരുമിച്ചു മുന്നോട്ടു എടുത്തതാണ് അപകടത്തിന് കാരണമായത്.
അപകടത്തിൽപ്പെട്ട കൊല്ലം വാളത്തുങ്കൽ വെൺപാലക്കര സ്വദേശിയായ ഉല്ലാസ് കേരള ബാങ്ക് വിജാസ് ഭവൻ ശാഖയിലെ സീനിയർ മാനേജറാണ്. ഉല്ലാസിനെ പൊലീസ് ജീപ്പിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.