വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവും പ്രതിഷേധവുമായി പ്രതിപക്ഷം.കുറഞ്ഞനിരക്കില്‍ വൈദ്യുതി വാങ്ങാമായിരുന്ന ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അദാനിയില്‍ നിന്ന് വൈദ്യുതിവാങ്ങാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രവര്‍ത്തകസമിതി അംഗം രമേശ്ചെന്നിത്തലയും ആരോപിച്ചു.
ഭരണാനുകൂല തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയും നിരക്കു വര്‍ധനക്കെതിരെ രംഗത്തുവന്നത് ശ്രദ്ധേയമായി. മലപ്പുറത്ത് കെ.എസ്.ഇ.ബി ഒാഫീസിലേക്കുള്ള യൂത്ത്് ലീഗ് മാച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു
വൈദ്യുതി നിരക്കുവര്‍ധന കെ.എസ്.ഇ.ബിയുടെ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരുണ്ടാക്കിയ ദീര്‍ഘകാല കരാര്‍ സര്‍ക്കാര്‍ റദ്ദാക്കിയതാണ് നിരക്കു വര്‍ധനിലേക്ക് നയിച്ചത്. നിരക്കുവര്‍ധന സാധാരണക്കാര്‍ക്ക് വലിയ ബാധ്യത വരുത്തുന്നതാണ്. അത് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്നും വലിയ കള്ളക്കളിയും അഴിമതിയുമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചെന്നിത്തലയുടെ ആരോപണങ്ങള്‍ വസ്തുതാരഹിതമെന്ന് എ.വിജയരാഘവന്‍ തിരിച്ചടിച്ചു.വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് സിപിഐയുടെ തൊഴിലാളിസംഘടനയായ എ.ഐ.ടി.യു.സിയും ആവശ്യപ്പെട്ടു.
മലപ്പുറത്ത് യൂത്ത് ലീഗിന്‍റെ കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി