സ്മാര്‍ട്ട് സിറ്റി കരാറില്‍ സര്‍ക്കാര്‍ വീഴ്ച തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. സ്മാര്‍ട്ട് സിറ്റി എന്ന് പൂര്‍ത്തിയാകും എന്നതിന് സമയം നിശ്ചയിച്ചിട്ടില്ല. 2007ല്‍ ഒപ്പിട്ട കരാറില്‍ 2022 ആയിട്ടും ക്ലോസിംങ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല. പദ്ധതിയുടെ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ മേല്‍നോട്ടം ഉണ്ടായില്ലെന്ന് സമ്മതിക്കുന്നതാണ് വിവരാവകാശരേഖ.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ട പരിഹാരം നല്‍കി ഒഴിവാക്കുന്നതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിന് പിന്നാലെയാണ് വീഴ്ച വ്യക്തമാകുന്ന കൂടുതല്‍ രേഖകള്‍ പുറത്ത് വരുന്നത്. പദ്ധതിയ്ക്ക് ക്ലോസിംങ് ഡേറ്റ് എന്നാണെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല. പദ്ധതി എന്നാണ് പൂര്‍ത്തിയാക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കി.
Also Read; വൈദ്യുതി ചാര്‍ജ് വര്‍ധന; സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചെന്ന് വി ഡി സതീശന്‍
2007ല്‍ ഒപ്പിട്ട കരാറിന് 2022ലും സര്‍ക്കാര്‍ ക്ലോസിംങ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല. ക്ലോസിംങ് ഡേറ്റ് ഇല്ലാത്തതിനാല്‍ കരാര്‍ ലംഘനമില്ലെന്ന് ടീകോമിന് വാദിക്കാവുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പദ്ധതിയില്‍ ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ഇടപെടല്‍ കാര്യമായി ഉണ്ടായിട്ടില്ല. പദ്ധതി എന്തുകൊണ്ടാണ് വൈകുന്നതെന്ന് സര്‍ക്കാര്‍ ടീകോമിനോട് ചോദിച്ചിട്ടുമില്ല. 2013 ല്‍ ഒറ്റ സെസ് ലഭിച്ചതിന് ശേഷം പത്ത് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കണമെന്നതായിരുന്നു കരാറെന്നാണ് സര്‍ക്കാര്‍ വാദം.
പക്ഷെ എന്നാണ് ക്ലോസിംങ് ഡേറ്റ് എന്ന് സര്‍ക്കാര്‍ രേഖകളിലും ഇല്ല. കരാര്‍ റദാക്കിയ ശേഷമുള്ള തുടര്‍ നിയമ വ്യവഹാരങ്ങളില്‍ സര്‍ക്കാര്‍ വാദങ്ങള്‍ സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കുന്ന അവസ്ഥയാണ് ഉള്ളത്.