മുണ്ടക്കൈ–ചുരല്‍മല ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്‍റിനെയും ജനങ്ങളെയും ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. ഇല്ലാത്ത കാലാവസ്ഥാറിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ പരാമര്‍ശിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഓഗസ്റ്റ് 17ന് 1202 കോടിയുടെ പ്രാഥമിക സഹായം കേരളം ചോദിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയിട്ടില്ല, എല്ലാം യഥാരീതിയില്‍ സമര്‍പ്പിച്ചു. പ്രധാനമന്ത്രി വന്നുപോയിട്ട് 100 ദിവസമായി. നിവേദനം നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
583 പേജുള്ള സമഗ്രമായ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചെന്ന് മുഖ്യമന്ത്രി. ചുരുങ്ങിയത് മൂന്ന് മാസം വേണം PDNA തയ്യാറാക്കാനെന്നും. ദുരിതാശ്വാസം പൂര്‍ത്തിയാക്കിയശേഷമാണ് ഇത് സമര്‍പ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രയ്ക്ക് 3448 കോടിയും ബീഹാറിന് 11500 കോടിയും കേന്ദ്രം നല്‍കി. തീവ്ര സ്വാഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ എംപിമാര്‍ക്ക് ഒരു കോടി വീതം ചെലവഴിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Also Read: വയനാടിന് പ്രത്യേക കേന്ദ്രം സഹായം; മാസങ്ങള്‍ വൈകുമെന്ന് ആശങ്ക...
മുണ്ടക്കൈ–ചൂരല്‍മല ദുരിതബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി. ഒരു വീടിന് 10 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നു, അതിന് സിഎംഡിആര്‍എഫ് ഫണ്ട് പര്യാപ്തമല്ല. എസ്ഡിആര്‍എഫ് ഫണ്ട് വയനാടിന് മാത്രമുള്ളതല്ല, വിനിയോഗിക്കാന്‍ കര്‍ശനമാനദണ്ഡങ്ങളുണ്ട്.
ഈ മാനദണ്ഡങ്ങള്‍വച്ച് ടൗണ്‍ഷിപ്പ് നിര്‍മിക്കുക സാധ്യമല്ല. ദുരന്തമുണ്ടായപ്പോള്‍ എസ്ഡിആര്‍എഫില്‍ 588.95 കോടി നീക്കിയിപ്പുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സാധാരണക്കാരുടെ ജീവിതം ചുവപ്പുനാടയില്‍ കുടുങ്ങുന്നത് തടയാന്‍ പ്രത്യേക പദ്ധതി തുടങ്ങി കേരള സര്‍ക്കാര്‍. എല്ലാവര്‍ക്കും നീതിലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരാതികള്‍ നേരിട്ടും ഓണ്‍ലൈനായും നല്‍കാം. പരാതികള്‍ അദാലത്തുകളില്‍തന്നെ പരിഹരിക്കാന്‍ ശ്രമമുണ്ടാകും. അദാലത്തുകള്‍ യാന്ത്രികമാകാന്‍ പാടില്ലെന്നും ഉത്തരവാദിത്തം വകുപ്പുകള്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.