നഴ്സിങ് വിദ്യാര്‍ഥി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ചുട്ടിപ്പാറ കോളജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. സീപാസിന് കീഴിലെ സീതത്തോട് കോളജിലേക്കാണ് നിയമനം. കേസിലെ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളെ സസ്പെന്‍ഡ് ചെയ്തു.
ഇതിനിടെ സൈക്യാട്രി അധ്യാപകന്‍ സജിക്കെതിരെ പരാതി നല്‍കി അമ്മു സജീവിന്‍റെ കുടുംബം. പ്രതികളായ വിദ്യാര്‍ഥിനികള്‍ക്കൊപ്പം അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. Also Read: ‘ഞാന്‍ വിടവാങ്ങുന്നു, നേരിട്ടത് വലിയ മാനസിക പ്രയാസം’; നൊമ്പരമായി അമ്മു, കൂസലില്ലാതെ പ്രതികള്‍...
ചുട്ടിപ്പാറ ഗവ.നഴ്സിങ് കോളജിലെ 4ാം വർഷ വിദ്യാർഥിനി തിരുവനന്തപുരം അയിരൂർപാറ രാമപുരത്തുപൊയ്ക ശിവം വീട്ടിൽ സജീവ്, രാധാമണി ദമ്പതികളുടെ മകൾ അമ്മു സജീവ് (21) കഴിഞ്ഞ മാസമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണു പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്.