വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍റെ കത്ത്. കേന്ദ്രം നല്‍കുന്ന 817 കോടി രൂപ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തിനാണ് മറുപടി. കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കുന്നത് കൂടാതെ കരാര്‍ പ്രകാരമുള്ള 20 ശതമാനം ലാഭം വിഹിതം കേന്ദ്രസര്‍ക്കാരിന് നല്‍കണെന്നും കത്തില്‍ ആവര്‍ത്തിക്കുന്നു.
വി.ജി.എഫ് തിരിച്ചടക്കണമെന്ന് പറഞ്ഞതോടെ കേന്ദ്രം നല്‍കുന്ന ഗ്രാന്റ് വായ്പ്പക്ക് തുല്യമായി. തൂത്തുക്കുടി തുറമുഖത്തെയും വിഴിഞ്ഞത്തേയും താരതമ്യം ചെയ്യാനാവില്ലെന്നും തൂത്തുക്കുടി കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണെന്നും കേന്ദ്രധനമന്ത്രി വിശദീകരിച്ചു.