TOPICS COVERED

മൂന്നുമാസമായി വേതനമില്ലാത്ത പാചകക്കാരും, ഹെല്‍പ്പര്‍മാരും മറ്റ് താല്‍ക്കാലിക ജീവനക്കാരും സമരത്തിലെയ്ക്കു കടന്നപ്പോള്‍, പട്ടിണിയിലായി പനമ്പള്ളി നഗര്‍ സ്പോട്സ് ഹോസ്റ്റലിലെ കായിക പ്രതിഭകള്‍. പരീശിലനം കഴിഞ്ഞ് ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണമായി നല്‍കിയത് ബ്രെഡും ജാമും. ഏറെനാളായി വേതനമില്ലാത്ത് കുടുംബത്തെ പട്ടിണിയിലാക്കിയെന്ന് സമരത്തിലുള്ള ജീവനക്കാരും.

 സമരം പനമ്പള്ളി നഗര്‍ സ്പോട്സ് ഹോസ്റ്റലില്‍ ആണെങ്കിലും, സംസ്ഥാനത്തെ മുഴുവന്‍ സ്പോട്സ് ഹോസ്റ്റലുകളിലെയും താല്‍ക്കാലിക ജീവനക്കാരുടെ നില ഇതാണ്. മുട്ടയും പാലും അടക്കം കൃത്യമായി മെനുവുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ലഭിച്ച ഭക്ഷണം. മുടങ്ങിയ വേതനം ഉടന്‍തരാം എന്നുപറയുന്നുണ്ടെങ്കിലും കാലങ്ങളായി ഇക്കാര്യത്തില്‍ പരിഹാരമൊന്നുമില്ല.

ENGLISH SUMMARY:

Kochi panamppilly nagar sports hostel students crisis