ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണത്തിനെതിരായ ഹർജിയിൽ കക്ഷി ചേരാൻ ഒരു മലയാള നടി കൂടി സുപ്രീം കോടതിയിൽ. ഹേമ കമ്മിറ്റിക്ക് താൻ നൽകിയ മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്ന് ആരോപിച്ചാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ അന്വേഷണ സംഘം തന്നെ ഇത് വരെയും വിളിച്ചിട്ടില്ലെന്നും അപേക്ഷയിൽ നടി ആരോപിച്ചു. തന്റെ സ്വകാര്യതയെ കുറിച്ച് ആശങ്ക ഉണ്ടെന്നും, ഹേമ കമ്മിറ്റിയുടെ നടപടികൾ പൂർണ്ണതയിൽ എത്തണം എന്നാണ് ആഗ്രഹം എന്നും അപേക്ഷയിൽ പറയുന്നു. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് സജിമോൻ പാറയിലും നടി മാല പാർവതിയുമുൾപ്പെടെ നൽകിയ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും.