കൊച്ചി മംഗളവനത്തിനടുത്ത് തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഗേറ്റിന്‍റെ കമ്പിയില്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം. മദ്യലഹരിയില്‍ ഗേറ്റ് ചാടിക്കടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഇയാള്‍ ധരിച്ച വസ്ത്രം സമീപത്ത് നിന്നും കണ്ടെത്തി. ഓഷ്യാനോഗ്രഫി കെട്ടിടത്തിന്‍റെ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.