പാലക്കാട് തത്തമംഗലം പള്ളത്താംപ്പുള്ളിയിൽ ജീപ്പും ബൈക്കും കുട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേട്ടുപാളയം സ്വദേശി മുഹമ്മദ് ഷിയാദ് ആണ് മരിച്ചത്. ഷിയാദിന്റെ കൂടെയുണ്ടായിരുന്ന അത്തിമണി സ്വദേശി അനസ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. അത്തി മണിയിൽ നിന്നും തത്തമംഗലം ഭാഗത്ത് പോവുകയായിരുന്ന ഷിയാദും അനസും യാത്ര ചെയ്തിരുന്ന ബൈക്കും വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു