സംസ്ഥാനം നേരിടുന്ന ദുരന്തങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നത് കനത്ത അവഗണയെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നു. 12 വര്‍ഷത്തിനിടെയുണ്ടായ 12 ദുരന്തങ്ങള്‍ക്ക് 18,910 കോടി സംസ്ഥാനം സഹായം ചോദിച്ചപ്പോള്‍ 3,146 കോടി മാത്രമാണ് കേന്ദ്രം നല്കിയത്. ഇക്കാരണത്താല്‍ 13, 900 കോടി രൂപ പ്രത്യേക ഗ്രാന്‍റായി നല്‍കണമെന്ന് സംസ്ഥാനം 16 ആം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടു

മുണ്ടകൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മാത്രമല്ല കഴിഞ്ഞ കുറേ കാലങ്ങളായി കേരളം നേരിടുന്ന  ദുരന്തങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അവഗണന പകല്‍ പോലെ വ്യക്തമാവുകയാണ്.  2012 ലെ പ്രളയവും, കാലവര്‍ഷക്കെടുതിയും , പുറ്റിങ്ങല്‍ വെടിക്കെട്ടും, ഓഖി ചുഴലിക്കാറ്റും ഉള്‍പ്പടെ ഒട്ടേറെ ദുരിന്തങ്ങളാണ് കേരളം സംസ്ഥാനം നേരിട്ടത്. ഇതിനെല്ലാം കൂടി 18,910 കോടി കൂടി സംസ്ഥാനം കേരളത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചത് കേവലം 3146 കോടി മാത്രമാണ്. ഇതോടെ സ്വന്തം ഖനജനാവില്‍ നിന്ന് പണമെടുത്ത് ദുരന്തങ്ങള്‍ക്ക് പ്രതിവിധി തേടേണ്ട അവസ്ഥയാണ്.

ഇത്  സംസ്ഥാനത്തിന്‍റെ ധനസ്ഥിതിയേയും ഗൗരവകരമായി ബാധിച്ചിരിക്കെയാണ്. സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായതിനാല്‍ ഇതിനായി സംസ്ഥാന ഖനജാവില്‍ നിന്നും 4273 കോടിയാണ് 2018നും 2024നും ഇടയില്‍ അധികമായി ചിലവിട്ടത്. ഈ പ്രതിസന്ധി മറികടക്കാനാണ് 5വര്‍ഷത്തേക്ക് ധനകാര്യകമ്മീഷനോട് 13900 കോടതി രൂപ ഗ്രാന്‍റ് കേരളം ചോദിച്ചിരിക്കുന്നത്.  വര്‍ഷം 2780 കോടി രൂപ എന്ന നിലയിലാണ് 13900 കോടി രൂപ കേരളം ആവശ്യപ്പെടുന്നത് . ഡിസാസ്റ്റര്‍ റിസ്ക് മാനേജ്മെന്‍റ് ഫണ്ടിലേക്കുള്ള വിഹിതം ഗണ്യമായി കൂട്ടണമെന്നും കേരളം ധനകാര്യകമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്  

ENGLISH SUMMARY:

Figures have emerged that show the central government's gross negligence in providing assistance to the disasters facing the state.