മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉപഭോക്തൃ അന്തിമ പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും. എൽസ്റ്റോൺ, ഹാരിസൺ എസ്റ്റേറ്റുകളിലെ ആദ്യഘട്ട പുനരധിവാസത്തിനുള്ള ദുരന്ത ബാധിതരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിലെ അപാകതകൾ പരിഹരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. പട്ടികയിൽ 281 കുടുംബങ്ങളെയാണ്ഉൾപ്പെടുത്തിയതെന്നാണ് വിവരം. 

ചൂരൽമലയിൽ നിന്ന് 88 കുടുംബങ്ങളെ ഉൾപ്പെടുത്തിയെന്നും സൂചനയുണ്ട്. രണ്ടാം ഘട്ട പുനരധിവാസത്തിനുള്ള പട്ടിക പിന്നീടാകും പ്രസിദ്ധീകരിക്കുക. ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ പടവെട്ടിക്കുന്നിലെ കുടുംബങ്ങളെ അടക്കം രണ്ടാം ഘട്ടത്തിലാകും ഉൾപ്പെടുത്തുക. പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളെയടക്കം ഉൾപ്പെടുത്തി വിശദമായ ചർച്ചക്കൊടുവിലാണ് പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. നേരത്തെ 388 കുടുംബങ്ങളെ ഉൾപ്പെടുത്തി പുറത്തിറക്കിയ കരട് പട്ടികയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 80 ഓളം ഇരട്ടിപ്പോടെയായിരുന്നു കരട് പുറത്തിറങ്ങിയത്. 

The final beneficiary list for the Mundakkai-Chooralmala disaster-affected township is likely to be published today:

The final beneficiary list for the Mundakkai-Chooralmala disaster-affected township is likely to be published today. The list pertains to the disaster-affected families for the first phase of rehabilitation in the Elstone and Harrison estates. The final list has been prepared after addressing the shortcomings in the previously released draft list. According to reports, the list includes 281 families.