മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2024ന്‍റെ അന്തിമ പട്ടിക ഇന്ന് പ്രഖ്യാപിക്കും. പത്തുപേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്ന് കൂടുതല്‍ പ്രേക്ഷകവോട്ടുനേടിയ നാലുപേരാണ് അന്തിപട്ടികയിലിടം നേടുക. പ്രഖ്യാപനം രാത്രി ഒന്‍പതിന് മനോരമ ന്യൂസില്‍.
ന്യൂസ്മേക്കര്‍ 2024 ന്റെ പ്രാഥമിക പട്ടിക നവംബര്‍ 30നാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും പൂരം വിവാദവും ഉള്‍പ്പെടെ സംഭവബഹുലമായ വാര്‍ത്തകള്‍ പിറന്ന വര്‍ഷം. ന്യൂസ്മേക്കറിന്‍റെ ആദ്യപത്തില്‍ ഇടംപിടിച്ചവരില്‍ ഏറെയും രാഷ്ട്രീയരംഗത്തുനിന്ന്. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് പി. വി. അന്‍വര്‍, ഇ.പി. ജയരാജന്‍, കെ. മുരളീധരന്‍, ഷാഫി പറമ്പില്‍, സുരേഷ് ഗോപി എന്നിവര്‍. സിനിമയില്‍നിന്ന് സംവിധായകന്‍ ബ്ലെസി. കായികലോകത്തുനിന്ന് സഞ്ജു സാംസണും പി. ആര്‍. ശ്രീജേഷും. ഐഎഎസ് ചേരിപ്പോരില്‍ വാര്‍ത്തകളില്‍നിറഞ്ഞ എന്‍. പ്രശാന്തും ബ്രിട്ടനില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മലയാളി സോജന്‍ ജോസഫും പ്രാഥമിക പട്ടികയിലെത്തി. ഇവരില്‍നിന്ന് അന്തിമപട്ടികയിലേക്ക് ആരൊക്കെ?. രണ്ടാഴ്ച നീണ്ട പ്രാഥമിക വോട്ടെടുപ്പില്‍ മുന്നിലെത്തിയ നാലുപേരെ ഇന്നറിയാം. കെ.എല്‍.എം. ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ്മേക്കര്‍ സംഘടിപ്പിക്കുന്നത്.