TOPICS COVERED

തിരുവനന്തപുരം കഠിനംകുളത്ത് വീട്ടില്‍ കയറി നായയെ കൊണ്ട് കടിപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്.  പൊലീസിന്‍റെ റൗഡി ലിസ്റ്റില്‍പെട്ട കമ്രാന്‍ എന്ന സമീറാണ്  ഇന്നലെ നായയുമായി അഴിഞ്ഞാടിയത്.   പെട്രോള്‍ നിറച്ച ബിയര്‍ കുപ്പികള്‍ കത്തിച്ച് ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

കഞ്ചാവ് ഉള്‍പ്പടെ നിരവധി ക്രിമില്‍ കേസിലെ പ്രതിയെയാണ് നായയേ വിട്ട് കിടിപ്പിച്ച കേസില്‍ പൊലീസ് തിരയുന്നത്. നായയുമായി സക്കീറിന്‍റെ വീട്ടിലേക്ക് കയറിയ കമ്രാന്‍ നായയോട് ക്യാച്ച് എന്ന് പറയുകയും നായ സക്കീറിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.വീട്ടില്‍ നിന്ന് നായയുമായി പുറത്തിറങ്ങിയ കമ്രാന്‍  റോഡിൽ നിൽക്കുകയായിരുന്ന സമീപവാസിയായ ഷിനുവിനെയും ഒഡീഷ സ്വദേശി അജയിനെയും കടിപ്പിച്ചു. 

ഇതേപ്പറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയി മടങ്ങിവന്ന സക്കീറിന്‍റെ പിതാവിനെ ബിയര്‍ കുപ്പിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഭീകാരന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു 

കമ്രാന്‍ പട്ടിയുമായി പോകുന്നത് കണ്ട് സമീപത്ത് കളിച്ചുകൊണ്ട് നിന്ന് കുട്ടികള്‍ കളിയാക്കി ചിരിച്ചതാണ് പ്രകോപനത്തിന് കാരണം. കുട്ടികളെ നായയേ കൊണ്ട് കടിപ്പിക്കന്‍ കമ്രാന്‍ ഓടിക്കുകയും കുട്ടികള്‍ വീടിനുള്ളിലേക്ക് ഓടികയറുകയുമായിരുന്നു. കൂട്ടികളെ പിന്‍തുടര്‍ന്ന് വീടിനുള്ളിലേക്ക് കയറിയാണ് സക്കീറിനെ നായയേ കൊണ്ട് കടിപ്പിച്ചത് . 

ENGLISH SUMMARY:

The police could not find the accused in the case of biting the young man with his dog