market-road

തൃശൂരിൽ ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് പരസ്യ ചിത്രീകരണം. അപകടം വിളിച്ചുവരുത്തും വിധം നടത്തിയ ചിത്രീകരണത്തിന് പോലീസിന്‍റെ മൗനാനുമതിയുണ്ടെന്ന് നാട്ടുകാരുടെ പരാതി.

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്ത് ചുവന്ന മണ്ണിലായിരുന്നു ആഡംബര കാറിന്‍റെ പരസ്യ ചിത്രീകരണം. രാവിലെ ആറു മണിക്ക് തുടങ്ങിയ ചിത്രീകരണം 12. 30 വരെ തുടർന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് പരസ്യ കമ്പനിക്കാർ തിരിച്ചുപോയത്. പാലക്കാട് നിന്നും തൃശൂരിലേക്കുള്ള റോഡിന്‍റെ മൂന്നു വരിയും തടഞ്ഞായിരുന്നു പരസ്യ ചിത്രീകരണം. ദേശീയപാതയിൽ തിരക്ക് ഏറെ ഉള്ള സമയത്ത് നടത്തിയ ചിത്രീകരണത്തിൽ പീച്ചി പൊലീസോ ഹൈവേ പൊലീസോ ഇടപെട്ടില്ല എന്ന പരാതിയുമുണ്ട്. 

ദേശീയപാത അതോറിറ്റിയുടെ അനുമതിയോടു കൂടിയാണ് ചിത്രീകരണം എന്നാതായിരുന്നു പരസ്യ കമ്പനിയുടെ വിശദീകരണം. എങ്കിലും ദേശീയപാതയിൽ വൺ വേ തെറ്റിച്ചും വാഹനങ്ങളെ വഴി തടഞ്ഞുമുള്ള പരസ്യ ചിത്രീകരണത്തിനത്തിന് അധികൃതർ അനുമതി നൽകിയോ എന്ന കാര്യം ദുരൂഹമാണ്. ഒരു ആംബുലൻസും മന്ത്രിയുടെ വാഹനവും രാവിലെ ചിത്രീകരണത്തിന്റെ ഇടയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽ പെട്ടതായി നാട്ടുകാർ പറഞ്ഞു.ദേശീയപാതയിൽ യാതൊരു മുന്നറിയിപ്പ് ബോർഡുകളോ മറ്റു സൂചന സംവിധാനങ്ങളോ ഇല്ലാതെയായിരുന്നു ചിത്രീകരണം. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. 

ENGLISH SUMMARY:

In Thrissur, an advertisement shoot on the national highway disrupted traffic, causing inconvenience to motorists