വാഹനാപകട പരമ്പരകളുടെ പശ്ചാത്തലത്തിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ ഡേ & നൈറ്റ് പരിശോധനാ ഡ്രൈവും ബോധവത്കരണവും സംഘടിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. എറണാകുളം - പാലക്കാട് ഭാഗത്ത് പ്രത്യേക ഡ്രൈവും നടത്തും. കോളജുകൾ കേന്ദ്രീകരിച്ച് ഡ്രൈവിങ് നിയമ പരീക്ഷ നടത്തിവിജയികൾക്ക് ലേണിങ് ടെസ്റ്റിൽ ഇളവും നല്കും. കെ എസ് ആർ ടി സി യിൽവനിതകളൊഴികെ എല്ലാ ജീവനക്കാരിലേയ്ക്കും ബ്രത്തലൈസർ പരിശോധന കർശനമാക്കുമെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.