ക്രിസ്മസ് ബംബര്‍ ടിക്കറ്റ് എന്ന് വിപണയിലെത്തുമെന്നതില്‍ വ്യക്തതയില്ലാതെ ലോട്ടറി ഏജന്‍സികള്‍. പൂജബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ എത്തേണ്ട ക്രിസ്മസ് ബംബര്‍ തേടി എത്തുന്നവര്‍ നിരാശാരായി മടങ്ങുകയാണ്. അതേസമയം, ബംബര്‍ ടിക്കറ്റ് എന്ന് വിപണയിലെത്തുമെന്നതില്‍ ലോട്ടറി വകുപ്പ് ഇന്ന് വ്യക്തത വരുത്തിയേക്കും.
ഈ ആഴ്ച നറുക്കടുക്കേണ്ട ടിക്കറ്റുകളുടെ വില്പന തലസ്ഥാനത്തെ ലോട്ടറി കടകളില്‍ തകൃതിയാണ്. ചെറുകിട കച്ചവടക്കാര്‍ക്കുള്ള ടിക്കറ്റുകളില്‍ സീല്‍ ചെയ്തു മാറ്റുകയാണ് കിഴക്കേക്കോട്ടയിലുള്ള ലോട്ടറി ഏജന്‍സിയിലെ ജീവനക്കാര്‍. ഈ ലോട്ടറികള്‍ക്ക് ഇടയില്‍ ഇപ്പോള്‍ രാജവായി വിലസേണ്ട ക്രിസ്മസ് ബംബര്‍ ഇനിയും വിപണയിലെത്താത്തിനാല്‍ വലിയ വില്പന നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാവുന്നത്. പൂജ ബമ്പറിന്‍റെ നറുക്കെടുപ്പിന് പിന്നാലെ വിപണയിലെത്തുകയും കച്ചവടം ഇതിനോടകം പൊടിപൊടിക്കുകയും ചെയ്യേണ്ടതാണ് ക്രിസ്മസ് ബംബര്‍. ബംബര്‍ തേടി ഒട്ടേറെപേരാണ് കടകളിലെത്തുന്നത്.
5000, 2000, 1000 രൂപ എന്നീ തുകകളിലുള്ള സമ്മാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് സമ്മാനതുക കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം തിരുത്തേണ്ടി വന്നതോടെയാണ് ലോട്ടറി അച്ചട വൈകിയത്. നേരത്തെ അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകള്‍ വിപണിയിറിക്കാനാകാതെ ഉപേക്ഷിക്കേണ്ടിയും വന്നു. ഒന്നാം സമ്മാനം 20കോടി രൂപയുള്ള.ടിക്കറ്റുകള്‍ 10സീരീസുകളിലാണുള്ളത് ടിക്കറ്റ് നിരക്ക് 400രൂപയുള്ള ക്രിസ്മസ് ബംബര്‍ നറുക്കെടുക്കേണ്ടത് ഫെബ്രുവരി 5നാണ് .