സംസ്ഥാനത്ത് വർധിച്ച് വരുന്ന വാഹനാപകടങ്ങൾ തടയാൻ പ്രത്യേക കർമപദ്ധതിയുമായി പൊലീസ്. റോഡുകളില്‍ പൊലീസ്–മോട്ടോര്‍ വാഹന വകുപ്പ് സംയുക്ത പരിശോധനക്ക് തീരുമാനം. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി ഡ്രൈവിങ് എന്നിവയില്‍ പിടിമുറുകും. ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് നിയമലംഘനങ്ങളിലും നടപടി കര്‍ശനമാക്കും.
ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായി പരിശോധന നടത്തും. എ.ഐ ക്യാമറകള്‍ ഇല്ലാത്തിടങ്ങളില്‍ കൂടുതല്‍ ക്യാമറ സ്ഥാപിക്കും. റോഡുകളിലെ അശാസ്ത്രീയത പരിശോധിക്കാന്‍ റോഡ് സുരക്ഷാ അതോറിറ്റി യോഗം ചേരും. എ.ഡി.ജി.പി മനോജ് എബ്രഹാം വിളിച്ച ഉന്നത പൊലീസ് യോഗത്തിലാണ് തീരുമാനം.