മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ഓട്ടോയില്‍. എസ്.ടി. വകുപ്പിനോട് ആംബുലന്‍സ് ചോദിച്ചെങ്കിലും നല്‍കിയില്ലെന്ന് പരാതി. വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോയിലെത്തിച്ചത്. ആംബുലന്‍സിനായി കാത്തിരുന്നത് ആറുമണിക്കൂറോളം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ട്രൈബല്‍ ഓഫിസിന് മുന്‍പില്‍ യു.ഡി.എഫ് പ്രതിഷേധം നടത്തി.