കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. ഗവര്‍ണറുടെ പരിപാടി നടക്കുന്ന സെനറ്റ് ഹാളിലേക്ക് തള്ളിക്കയറാന്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ശ്രമം. തടഞ്ഞ് പൊലീസ്, ഉന്തുംതള്ളും സംഘര്‍ഷവും, ജലപീരങ്കി പ്രയോഗിച്ചു. സെനറ്റ് ഹാളിന്‍റെ വാതിലും ജനലുകളും അടച്ചു, ചടങ്ങ് പുരോഗമിക്കുന്നു. കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ നീക്കാന്‍ പൊലീസ് ശ്രമം. പ്രതിഷേധക്കാരെ ഗേറ്റില്‍ തടയുന്നതില്‍ പൊലീസ് വീഴ്ച. വിഡിയോ റിപ്പോര്‍ട്ട് കാണാം.