കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസിലോ മലബാർ എക്സ്പ്രസിലോ പോകാൻ ആഗ്രഹിക്കുന്നവർക്ക് കൺഫോം ആയ ടിക്കറ്റ് കിട്ടാൻ ജനുവരി 21 വരെ കാത്തിരിക്കണം. അതായത് ഒരു മാസവും 6 ദിവസവും. ഇനി കൺഫോം ടിക്കറ്റ് കിട്ടാതെ ലോക്കൽ ടിക്കറ്റ് എടുത്തു പോകുന്നവരുടെ കാര്യം ആലോചിക്കാൻ പോലും പറ്റില്ല.
മലബാറിൽ ജോലി ചെയ്യുന്ന മറ്റ് ജില്ലക്കാര്‍ക്ക് വീട്ടിലെത്താനുള്ള മാർഗമാണ് കോഴിക്കോട് നിന്ന് രാത്രി 9.10നു പുറപ്പെടുന്ന മാവേലി എക്സ്പ്രസും 10.30 യ്ക്കുള്ള മലബാർ എക്സ്പ്രസും.രാത്രി കയറിയാൽ രാവിലെ നാട്ടിലെത്താം എന്നതാണ് പ്രത്യേകത.
ക്രിസ്മസിന് നാട്ടിലൊന്ന് പോകാൻ വിചാരിച്ച് ഓൺലൈനിൽ ടിക്കറ്റ് പരതുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. അടുക്കാൻ പോലും പറ്റുന്നില്ല. എല്ലാം വെയിറ്റിങ് ലിസ്റ്റ് .
ടിക്കറ്റ് കിട്ടാതെ നിരാശരായവർക്ക് മുന്നിർ ഒറ്റവഴിയേ ഉള്ളു. ലോക്കൽ കംപാർട്ടുമെൻന്‍റിൽ കയറി പോകുക. ലോക്കലിലെ സ്ഥിതി എന്താണെന്ന് അറിയാൻ സ്റ്റേഷൻ വരെ പോയാല്‍ മാത്രം മതി. ഉള്ളിലെ അവസ്ഥ കൂടി കണ്ടാല്‍ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്‍റെ ആഴം കൂടുതൽ വ്യക്തമാകും.