ക്രിസ്മസ് അവധിക്കാലത്ത് ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ ടിക്കറ്റ് കിട്ടാനില്ല. എമര്‍ജന്‍സി ക്വാട്ടകള്‍ പോലും ലഭിക്കണമെങ്കില്‍ ഭാഗ്യം കനിയണം. യാത്രാക്ലേശം രൂക്ഷമാവുമ്പോഴും സ്പെഷല്‍ ട്രെയിന്‍ അനുവദിക്കാന്‍ റെയില്‍വെ ഇതുവരെ തയാറായിട്ടില്ല. നിരന്തരം റെയില്‍വെ മന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിട്ടും ഫലമില്ലെന്ന് കേരളത്തില്‍നിന്നുള്ള എം.പിമാരും പറയുന്നു.