വന്യജീവി പ്രശ്നത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോതമംഗലം രൂപത. വനപാലകർ കേരളത്തെ നയിക്കുമ്പോൾ ജനപാലകരായ സർക്കാർ കൈയും കെട്ടി നോക്കിയിരിക്കുകയാണെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ മനോരമ ന്യൂസിനോട്. മരണം സംഭവിച്ചു കഴിയുമ്പോൾ വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ഇവരൊക്കെ എന്താണ് ചെയ്യുന്നത് എന്ന് അറിയില്ല. കേരളത്തിലെ ജനങ്ങൾ നിരാശരാണ് അതുകൊണ്ടാണ് ആളുകൾ കേരളം വിട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.