പത്തനംതിട്ട കോന്നി കല്ലേലിയില്‍ റോഡില്‍ കാറിനുമുന്നില്‍ ചിന്നംവിളിച്ച് കാട്ടാന. കല്ലേലി വയക്കര സ്വദേശി ഷിബുവാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. കാര്‍ പിന്നിലേക്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് ചെരിഞ്ഞു. ആന പിന്‍മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി. പ്രദേശത്തെ കാട്ടാനശല്യം തടയാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.