student-death

അസുഖമെന്ന് പറഞ്ഞ് അവധിയെടുത്ത് നഴ്സിങ് വിദ്യാര്‍ഥി വാടകവീട്ടില്‍ തൂങ്ങിമരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ ‌നഴ്സിങ് വിദ്യാര്‍ഥിനി കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണന്‍ ആണ് മരിച്ചത്.  വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്.

കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണനെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21വയസായിരുന്നു.   നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ വാടകവീട്ടിലെ മുറിയിൽ ഇന്നലെ  ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

 

 ഒപ്പം താമസിച്ചിരുന്ന സഹപാഠികൾ സംഭവസമയം ക്ലാസിൽ പോയതായിരുന്നു. അസുഖത്തെ തുടർന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്ന് സഹപാഠികളാണ് മൊഴി നല്‍കിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. കോട്ടയത്തുനിന്നു ബന്ധുക്കൾ രാത്രിയോടെ കോഴിക്കോട്ടെത്തി. 

Google News Logo Follow Us on Google News

Choos news.google.com
A nursing student who had taken leave citing illness was found hanging in a rented house:

A nursing student who had taken leave citing illness was found hanging in a rented house. Lakshmi Radhakrishnan, a second-year nursing student at Kozhikode Medical College and a native of Kottayam, was the deceased. The police have registered a case and started an investigation into the student's death. The Medical College Police have registered a case of unnatural death.