മലപ്പുറം അരീക്കോട് SOG കമാൻഡോ വിനീതിന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയെന്ന് കുടുംബവും സഹപ്രവർത്തകരും.. അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നതായി SOG കമാൻഡോകൾ പൊലീസിന് മൊഴി നൽകി. അജിത് നിരന്തരം വിനീതിനെ പീഡിപ്പിച്ചിരുന്നെന്ന് കുടുംബവും ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകും.
വിനീതിന്റെ മരണത്തിന് പിന്നിൽ അസിസ്റ്റന്റ് കമ്മാൻഡന്റ് അജിത്താണെന്നാണ് കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ആരോപണം. വിനീതിനെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും ഭാര്യ ആശുപത്രിയിലായിരുന്നപ്പോൾ പോലും അവധി അനുവദിച്ചില്ലെന്നും സഹോദരൻ വിപിൻ പറഞ്ഞു.
മരണത്തിനു തൊട്ടു മുമ്പ് സുഹൃത്ത് സന്ദീപിന് അയച്ച സന്ദേശത്തിലും വിനീത് വ്യക്തി വൈരാഗ്യത്തെ പറ്റി പറഞ്ഞിരുന്നു
വിനീതിന്റെ മൃതദേഹം ആശുപത്രി ശുചി മുറിക്കു മുന്നിൽ വെച്ച് അനാദരവ് കാണിച്ചെന്നും കുടുംബത്തിന് പരാതിയുണ്ട്.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകും.
അതിനിടെ ഉദ്യോഗസ്ഥരെ കൂടുതൽ പ്രതിരോധത്തിലാക്കി എസ് ഒജി കമാൻഡോകളുടെ മൊഴി നൽകി. അസിസ്റ്റന്റ് കമാണ്ടൻ അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് കമാന്റോകൾ പൊലീസിന് നൽകിയ മൊഴി. മൂന്നുവർഷം മുൻപ് വിനീതിന്റെ സുഹൃത്തായ വയനാട് സ്വദേശി സുനീഷ് ക്യാമ്പിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചിരുന്നു. കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നും സഹപ്രവർത്തകർ സുനീഷിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും അസിസ്റ്റന്റ് കമാൻഡൻസ് അജിത്ത് സമ്മതിച്ചില്ലെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സുനീഷിനെ ജീവൻ നഷ്ടമായിരുന്നെന്നും മൊഴിയിൽ പറയുന്നുണ്ട്. ഇതോടെ വിനീതിന്റെ ആത്മഹത്യക്ക് കാരണം ഉദ്യോഗസ്ഥ പീഡനം തന്നെയെന്ന് വ്യക്തമായി.
കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കമന്റോകളുടെ മൊഴിയെടുത്തത്. അജിത്തിനെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ് സഹപ്രവർത്തകരും കുടുംബവും ആവശ്യപ്പെടുന്നത്...