mangada-attack

മലപ്പുറം മങ്കട വലമ്പൂരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചെന്നു പരാതി. കരുവാരക്കുണ്ട് സ്വദേശിയുടെ ഇടതു കണ്ണിന് പരുക്ക്. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിലെ വിരോധം കാരണമാണ് ആക്രമണം . പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ലെന്നും പരാതി. ഒന്നര മണിക്കൂറോളം റോഡിൽ ചോരവാർന്നു കിടന്ന യുവാവിനെ ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവിന്റെ പരാതിയിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.