ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ കൊടുവള്ളിയിലെ യൂട്യൂബ് ചാനൽ എം.എസ്.സൊല്യൂഷൻസിന്റെ സിഇഒ ഷുഹൈബില്‍ നിന്നും മറ്റ് ജീവനക്കാരിൽ നിന്നും ഇന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കും. ഷുഹൈബ് ഒളിവിൽ ആണ്. എന്നാൽ കൊടുവള്ളി പരിസരത്ത് തന്നെ ഷുഹൈബ് ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഒളിവിലിരുന്ന് യൂട്യൂബ് ചാനലിൽ ഇന്നലെ ഷുഹൈബ് ലൈവ് വീഡിയോ ചെയ്തിരുന്നു. ചോദ്യപേപ്പർ ചോർച്ച തെളിയിക്കാൻ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടി വരും. ഇതിനുള്ള ശ്രമങ്ങളും അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. അതേസമയം ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്നാണ് ഷുഹൈബിന്റെ വാദം.