മലയാള സാഹിത്യത്തിന്‍റെ സുകൃതം, എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് സംഘ നൃത്തത്തിലൂടെ ആദരവുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ പ്രിയ ശിഷ്യനാണ് നൃത്തം അണിയിച്ചൊരുക്കിയത്. പുതുമയോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനെത്തുന്ന നൃത്താവിഷ്കാരത്തില്‍ വലിയ പ്രതീക്ഷയിലാണ് അധ്യാപകരും കുട്ടികളും.