ഫ്ലെക്സുകള്‍ നീക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം ഇന്നു തീരാനിരിക്കെ തിരുവനന്തപുരം നഗരത്തില്‍ മാറ്റാന്‍ ഇനിയുമേറെ ഫ്ലെക്സുകള്‍. സെക്രട്ടറിയേറ്റിനും കോര്‍പറേഷനും മുന്നിലെ ഫ്ലെക്സുകളും ഇക്കൂട്ടത്തില്‍ പെടും. പാര്‍ട്ടി സമ്മേളനത്തിലെ ബോര്‍ഡുകള്‍ നീക്കാന്‍ അനുവദിക്കുന്നില്ലെന്നു കാട്ടി തിരുവല്ലം സോണല്‍ ഓഫിസിലെ ചാര്‍ജ് ഓഫിസര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്തും നല്‍കി.
ഇതു കന്‍റോണ്‍മെന്‍റ് ഗേറ്റിന് മുന്നിലും, സെക്രട്ടറിയേര്റിന്‍റെ മുന്‍വശത്തും എതിര്‍വശത്തുമുണ്ട് ഫ്ലെക്സുകള്‍. അവിടെ നിന്നും നിയമസഭാ മന്ദിരത്തിനു മുന്നിലെത്തിയാല്‍ കാണാം വീണ്ടും കൂറ്റന്‍ ഫ്ലെക്സ്.
പാര്‍ടി പ്രവര്‍ത്തകരില്‍ നിന്നും ഭീക്ഷണിയുണ്ടെന്നും ഫ്ലക്സ് നീക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും ചാര്‍ജ് ഓഫിസര്‍ ആവശ്യപ്പെട്ട തിരുവല്ലത്ത് ഇപ്പോഴും ഫ്ലക്സ് തുടരുന്നു.
എല്ലാം കഴിഞ്ഞ് കോര്‍പറേഷനു മുന്നിലെത്തി മേയറുടെ ചിരിതൂകിയ ഫ്ലെക്സും കണ്ടതോടെ കാര്യങ്ങള്‍ എല്ലാം ബോധ്യമായി.