കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന്  സഹോദരനെയും അമ്മാവനെയും വെടിവെച്ചു കൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ. കോട്ടയം സെഷൻസ് കോടതിയാണ് ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.  നാളെയാണ് ശിക്ഷാവിധി

കുടുംബ വീടിനോട് ചേർന്ന സ്ഥലത്ത് വീട് നിർമ്മിച്ച് വിൽപ്പന നടത്തുന്നത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു കേരളത്തെ ഞെട്ടിച്ച അരും കൊലയ്ക്ക് കാരണം.. കാഞ്ഞിരപ്പള്ളി കരിമ്പനാൽ  ജോർജ് കുര്യനാണ് അനുജൻ രഞ്ജു കുര്യനെ തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ എത്തിയ അമ്മാവൻ മാത്യു സ്കറിയായെയും ജോർജ് കുര്യൻ വെടിവെച്ച് കൊലപ്പെടുത്തി.. കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന പൊലീസ് വാദം കോടതി അംഗീകരിച്ചു

കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കടക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ, ആംസ് ആക്ടിലെ സെക്ഷൻ 30 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി. 2022 മാർച്ച് ഏഴിനാണ്  കൊലപാതകം നടക്കുന്നത്.. 2023 ഏപ്രിൽ 24ന്  കേസിൽ വിചാരണ ആരംഭിച്ചു.  വിചാരണ വേളയിൽ കൊലപാതക സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന  മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ കൂറു മാറി  

ENGLISH SUMMARY:

Accused George Kuryan guilty in Kanjirapalli case of shooting his brother and uncle to death following a property dispute