എ.കെ.ശശീന്ദ്രനനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും. ഇക്കാര്യം എൻസിപി  ദേശീയ നേതൃത്വത്തെ അറിയിക്കാൻ പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനോട് സി പി എം നിർദേശിച്ചു. തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ പി സി ചാക്കോ തോമസ് കെ.തോമസിനെ പരിചയാക്കുന്നുവെന്ന് എ കെ. ശശീന്ദ്രൻ തുറന്നടിച്ചു.

എൻസിപിയുടെ മന്ത്രിമാറ്റത്തിന് താല്‍പര്യമുണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയേയും അറിയിക്കാന്‍ ശരത് പവാര്‍ സിപിഎം കോര്‍ഡിനേറ്ററായ പ്രകാശ് കാരാട്ടിനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ  സിപിഎം കേന്ദ്രനേതൃത്വത്തെ ഇടപെടുത്തി മന്ത്രിമാറ്റം സാധ്യമാക്കാനുള്ള തോമസിന്‍റെ ശ്രമങ്ങള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വം തടയിട്ടു.

എ കെ ശശീന്ദ്രനെ മാറ്റുന്നതിനോട് സിപിഎമ്മും മുഖ്യമന്ത്രിയും യോജിക്കുന്നില്ലെന്നു പ്രകാശ് കാരാട്ട് ശരത് പവാറിനെ അറിയിക്കും. . തോമസ് കെ തോമസിനെതിരെ കൂറുമാറ്റ കോഴ ആരോപം നില്‍ക്കുന്നതിനാല്‍ മന്ത്രിസഭയിലെടുക്കാന്‍ ബുദ്ധിമുണ്ടെന്നും പ്രകാശ് കാരാട്ട് ശരത് പവാറിനെ അറിയിക്കും.  മന്ത്രിമാറ്റ ചർച്ചയിൽ പി സി ചാക്കോയെ കടന്നാക്രമിച്ച് എ കെ ശശീന്ദ്രൻ രംഗത്തെത്തി.

എ.കെ. ശശീന്ദ്രന്‍ രാജിവെയ്ക്കണമെന്നാണ് എന്‍സിപിയുടെ താല്പര്യമെങ്കിൽ വിരോധമില്ലെന്നും പക്ഷെ പിന്നീട് മന്ത്രിസ്ഥാനം എന്‍സിപിക്ക് ഉണ്ടാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ എന്തുകൊണ്ട് മന്ത്രായാക്കാനാവില്ലെന്ന് മുഖ്യമന്ത്രി വിശദമായി തന്നെ പ്രകാശ് കാരാട്ടിനെ അറിയിച്ചതായാണ് വിവരം.

ENGLISH SUMMARY:

CPM asks A.K. Saseendran to continue; Thomas K. Thomas gets a setback