കാറിടിച്ച് വീഴ്ത്തി ഏഴുവര്‍ഷമായി ശരീരം തളര്‍ന്നുകിടക്കുകയാണ് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി കൃഷ്ണന്‍കുട്ടി. ചികില്‍സിക്കാന്‍ പണമില്ലാതെ, കിടക്കാന്‍ വീടില്ലാതെ കുടുംബം സങ്കടത്തിലായിട്ടും ആരും സഹായിക്കാനില്ല. ഇന്‍ഷുറന്‍സ് ഇല്ലാത്ത കാറോടിച്ച് അപകടമുണ്ടാക്കിയ ആളിനെതിരെയുളള നഷ്ടപരിഹാര കേസും തീർപ്പായിട്ടില്ല.
ചലനശേഷിയില്ലാതെ സങ്കടക്കിടക്കയിലാണ് അന്‍പത്തിമൂന്നുകാരനായ കൃഷ്ണന്‍കുട്ടി. 2018 ജനുവരിയില്‍ കല്ലുവാതുക്കല്‍ പാറ ജംക്‌ഷനില്‍ വച്ച് സൈക്കിളില്‍ പോവുകയായിരുന്ന കൃഷ്ണന്‍കുട്ടിയെ തിരുവനന്തപുരം ഭാഗത്തേക്കു പോയ കാർ ഇടിച്ചു വീഴ്ത്തി. ഏറെനാള്‍ പല ആശുപത്രികളില്‍ കഴിഞ്ഞു. ചികില്‍സിക്കാന്‍ പണമില്ലാതെ ഭാര്യ ബിന്ദു ഇപ്പോഴും സഹായം തേടി അലയുന്നു.
ഇന്‍ഷുറന്‍സ് ഇല്ലാത്ത കാറാണ് കൃഷ്ണന്‍കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. അപകടത്തെ തുടർന്നുള്ള നഷ്ടപരിഹാര കേസ് തീർപ്പായില്ല. പട്ടികജാതി വിഭാഗത്തിലെ കുടുംബമായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് സഹായം ലഭിച്ചിട്ടില്ല. വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയ അപേക്ഷകളില്‍ ഉദ്യോഗസ്ഥ തീരുമാനം ഉണ്ടായിട്ടില്ല.
കല്ലുവാതുക്കലിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്ന് ഇറക്കിവിട്ടപ്പോള്‍ ചിറക്കര പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുകയാണിപ്പോള്‍. വേദനകൊണ്ടു നിലവിളിക്കുന്ന കൃഷ്മന്‍കുട്ടിയുടെ ശബ്ദം അയല്‍ക്കാര്‍ക്കും ബുദ്ധിമുട്ടാകുമെന്നതിനാല്‍ ഏറെ പാടുപെട്ടാണ് വാടക വീടുപോലും ലഭിച്ചത്.
ബിന്ദു ടി.
എസ്ബിഐ പാരിപ്പള്ളി ബാഞ്ച്
അക്കൗണ്ട് നമ്പർ: 20330008255
IFSC: SBIN0070074
ഗുഗിള്‍പേ : 8714309250